മുക്കം: ലോട്ടറി കടയുടെ മറവിൽ ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. കുമാരനല്ലൂർ സ്വദേശി സരുണിനെയാണ് അറസ്റ്റ് ചെയ്തത്. മുക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
മുക്കത്ത് ആലിൻ ചുവട്ടിൽ ലോട്ടറിക്കടയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സംസ്ഥാന സർക്കാർ ലോട്ടറി ടിക്കറ്റിന്റെ അവസാന അക്കങ്ങൾ വെച്ച് ‘എഴുത്ത് ’ ലോട്ടറി ചൂതാട്ടം നടത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്നു 6050 രൂപയും മൊബൈൽ ഫോണും എഴുത്ത് ലോട്ടറിക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
മലയോര മേഖലയിൽ വിവിധയിടങ്ങളിൽ ലോട്ടറി കടകൾ കേന്ദ്രീകരിച്ച് ഇത്തരം ചൂതാട്ടം വ്യാപകമാണ്. മുക്കം എസ്.ഐ ടി.ടി. നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജദീര്‍ ചേന്ദമംഗലൂർ, കെ.എം. അനീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Post Your Comments