Latest NewsKeralaNews

വൈദ്യുതി ബിൽ കുടിശ്ശിക പലിശയിളവോടെ തീർക്കാം: ഇതാ ഒരുസുവർണാവസരം

തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക പലിശയിളവോടെ തീർക്കാൻ ഇതാ ഒരുസുവർണാവസരം. കെഎസ്ഇബിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാം.

Read Also: ‘നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു’

റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്‌പെഷ്യൽ ഓഫീസർ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. 15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് പലിശ 4% മാത്രമേ ഈടാക്കൂ. അഞ്ചു മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 5% മാത്രം. രണ്ടു മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 6% മാത്രം. വൈദ്യുതി കുടിശ്ശികകൾക്ക് ഉള്ള പലിശകൾ 6 തവണകളായി അടയ്ക്കാനും അവസരമുണ്ട്.

മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കിയാൽ ആകെ പലിശ തുകയിൽ 2% അധിക ഇളവും ലഭിക്കും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഇളവുകൾ ലഭിക്കുക.

Read Also: ‘പോലീസ് മമതയുടെ കുടുംബത്തെ മാത്രം സംരക്ഷിക്കുന്നു’: രൂക്ഷ വിമർശനവുമായി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button