Latest NewsKeralaNews

ആലുവയ്ക്ക് പിന്നാലെ ചേളാരി; മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായി, നമ്പർ വൺ കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ട്?

മലപ്പുറം: ആലുവയിൽ അഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് മലപ്പുറത്ത് നിന്നും മറ്റൊരു പീഡന വാർത്ത. മലപ്പുറം ചേളാരിയില്‍ അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. പെൺകുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായ മധ്യപ്രദേശുകാരൻ.

ആലുവയിൽ പിഞ്ചുബാലിക നേരിട്ട ക്രൂരപീഡനവും അവള്‍ക്കായുള്ള പ്രാര്‍ത്ഥനകളും മലയാളികൾ മറന്നിട്ടില്ല. ഒരാഴ്ച പോലും തികയുന്നതിന് മുൻപ് വീണ്ടും മറ്റൊരു പിഞ്ചുകുഞ്ഞ് കൂടി പീഡനത്തിനിരയായിരിക്കുകയാണ്. നാല് വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുട്ടി താമസിക്കുന്ന വീടിനടുത്താണ് പ്രതിയും താമസിക്കുന്നത്. കുട്ടിയെ കളിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ മുറിയിലേക്ക് കൊണ്ടുപോയത്. ഇവിടെ വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് കരഞ്ഞുകൊണ്ടോടി വന്ന കുട്ടി വിവരം തന്റെ അമ്മയെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അമ്മ പൊലിസിന്റെ എമര്‍ജന്‍സി നമ്പറില്‍ വിവരമറിയിച്ചു. തേഞ്ഞിപ്പലം പൊലിസാണ് പ്രതിയെ കസ്റ്റഡിയിടുത്തത്. പിന്നീട് തിരൂരങ്ങാടി പൊലിസിന് കൈമാറി. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായി.

അന്യസംസ്ഥാന തൊഴിലാളികളെ അങ്ങനെ വിളിക്കരുതെന്നും അവർ അതിഥികളാണെന്നും പലതവണ മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും, അവരിലെ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതരായി സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഒരാഴ്ചയ്ക്കിടെ സംഭവിച്ച ഈ രണ്ട് കേസുകൾ. ഒപ്പം, യാതൊരു അന്വേഷണവും ഇല്ലാതെ കൃത്യമായ ക്ലിയറൻസ് ഇല്ലാതെ കേരളത്തിലേക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിലെ ക്രിമിനലുകളെ കണ്ടെത്താൻ പോലീസ് സംവിധാനങ്ങൾക്ക് സാധിക്കാത്തതും ഒരു പിഴവാണ്. സ്ത്രീ സുരക്ഷയ്ക്കായി മതിലുകെട്ടിയ ഇടതുപക്ഷം ഭരിക്കുന്ന പുരോഗമന കേരളത്തിൽ പീഡനവാർത്തകൾ ദിനംപ്രതി വർധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button