KeralaLatest NewsNews

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും 40 ലക്ഷം രൂപ ധൂര്‍ത്തടിച്ച് ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണം

ലക്ഷങ്ങള്‍ പൊടിച്ച് ഉദ്ഘാടന മാമാങ്കം

ന്യൂഡല്‍ഹി:കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപ ചെലവഴിച്ച് ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, ലക്ഷങ്ങള്‍ പൊടിച്ച് ആര്‍ഭാടത്തോടെ നടത്തുന്ന ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം പി പറഞ്ഞു.

Read Also: അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്രതി പിടിയിൽ

‘സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ് ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണത്തിനായി സര്‍ക്കാര്‍ ചെലവിട്ടത്. സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്ക് പോലും കാശില്ലാതെ കോടികളുടെ കടമെടുപ്പ് തുടരുമ്പോഴാണ് ഈ പാഴ്‌ചെലവ്. വിലക്കയറ്റം സമസ്ത മേഖലകളെയും ബാധിച്ചു. അത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഒരു ഇടപെടലും ഉണ്ടാകുന്നില്ല. മൂന്നുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനം പോലും അവതാളത്തിലായി. ഈ മാസം ശമ്പളവും പെന്‍ഷനും വിതരണം ചെയ്തു കഴിയുമ്പോള്‍ ഖജനാവ് കാലിയാകുന്ന അവസ്ഥയാണ്’, കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

‘നെല്ല് സംഭരിച്ച വകയിലും കോടികള്‍ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സപ്ലൈകോ വിപണി ഇടപെടലിലൂടെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. ഓണക്കാലമായിട്ടും സപ്ലൈകോയില്‍ അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളില്ല. കഴിഞ്ഞ എട്ടുവര്‍ഷമായി വിലകൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ 13 ഇനങ്ങളില്‍ ഭൂരിഭാഗവും സപ്ലൈകോ സ്റ്റോറുകളില്‍ കിട്ടാനില്ല. ജീവിക്കാന്‍ വഴിയില്ലാതെ ജനം മുണ്ടുമുറുക്കിയുടുത്ത് കഴിയുമ്പോഴാണ് സര്‍ക്കാരിന്റെ ധൂര്‍ത്തും ആര്‍ഭാടവും’, കെ സുധാകരന്‍ പറഞ്ഞു.

‘കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണ്.സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ജനങ്ങളും സംസ്ഥാനവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ധൂര്‍ത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന നവീകരിച്ച ഡല്‍ഹി ട്രാന്‍വന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്’, കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button