Latest NewsIndiaNews

ആയുർവേദ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്താൻ പ്ലാൻ ഉണ്ടോ? പ്രത്യേക വിസ അനുവദിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

ആയുഷ് വിസ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ കേരളത്തിനും വലിയ നേട്ടം കൈവരിക്കാൻ കഴിയുന്നതാണ്

ആയുർവേദ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ആയുർവേദ ചികിത്സയ്ക്ക് രാജ്യത്ത് എത്തുന്നവർക്ക് പ്രത്യേക വിസ അനുവദിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിസ നൽകുന്ന വിവിധ ഭാഗങ്ങളിലേക്ക് ‘ആയുഷ് വിസ’ എന്ന കാറ്റഗറി പുതുതായി ചേർത്തിട്ടുണ്ട്. ഇന്ത്യൻ മെഡിസിൻ സംവിധാനങ്ങളുടെ ചികിത്സ തേടുന്ന വിദേശ പൗരന്മാർക്ക് മാത്രമായി അനുവദിക്കുന്നതാണ് ആയുഷ് വിസ.

ആയുർവേദം, യോഗ, മറ്റ് പരമ്പരാഗത ചികിത്സാരീതി, പരമ്പരാഗത രീതിയിലുള്ള ആരോഗ്യ പരിപാലനം തുടങ്ങിയവയിൽ താൽപ്പര്യമുള്ളവർക്ക് ഇന്ത്യയിലേക്ക് വരാൻ ആയുഷ് വിസയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആയുഷ് വിസ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ കേരളത്തിനും വലിയ നേട്ടം കൈവരിക്കാൻ കഴിയുന്നതാണ്. അറബ്, യൂറോപ്യൻ, റഷ്യൻ, യുക്രെയ്ൻ, ഉസ്ബെകിസ്ഥാൻ, ഖസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും നിരവധി ആളുകളാണ് ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തുന്നത്. പുതിയ ആയുഷ് വിസ പ്രാബല്യത്തിലാകുന്നതോടെ വിനോദസഞ്ചാരികളുടെ എണ്ണം വീണ്ടും ഉയരുന്നതാണ്.

Also Read: നാമജപത്തിനെതിരെ കേസ്, എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്: കരുതലോടെ സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button