അഞ്ചല്‍: ആയൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ വയയ്ക്കല്‍ മംഗലത്ത് പുത്തന്‍ വീട്ടില്‍ സുജിത്ത് ആണ് മരിച്ചത്.
Read Also : ‘പ്രതിഷേധം സിപിഎമ്മിനെ ഭയപ്പെടുത്തിയിരിക്കുന്നു, മാപ്പ് പറയാതെ ഒന്നും അവസാനിക്കില്ല’: സന്ദീപ് വാര്യർ
ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പടെ മൂന്നുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യമെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ബസിലേക്ക് അമ്പലംമുക്കില്‍ നിന്നും ആയൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read Also : മിത്ത് വിവാദം ആളിക്കത്തുന്നതിനിടെ സിപിഐ ജില്ലാ സെക്രട്ടറിയുടെ ഗണപതി വിഗ്രഹങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം
ചടയമംഗലം പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Post Your Comments