Latest NewsNewsInternational

മെക്സിക്കോയിൽ വൻ ബസ് അപകടം: മരണസംഖ്യ ഉയരുന്നു, മരിച്ചവരിൽ ഇന്ത്യക്കാരും

ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള 42 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്

പടിഞ്ഞാറൻ മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ടു. പാസഞ്ചർ ഹൈവേയിൽ നിന്ന് നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നയരിത്തിൽ നിന്ന് വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുളള യാത്രാമധ്യേയാണ് അപകടം. അപകടത്തിൽ 18 പേർ മരിച്ചു. നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്.

ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള 42 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എലൈറ്റ് പാസഞ്ചർ ലൈനിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ റോഡിലെ വളവ് തിരിയാൻ ശ്രമിക്കവേ ബസ് നിയന്ത്രണം വിടുകയും, 131 അടി താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: എന്താണാവോ പിണറായി, കോടിയേരി, പി ജയരാജൻ, ശൈലജ ടീച്ചർ എന്നിവരൊക്കെ ആ കുട്ടികളെ എഴുതിച്ചിട്ടുണ്ടാകുക?: വൈറൽ കുറിപ്പ്

മലയിടുക്കിന് നല്ല ആഴം ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിട്ടുണ്ട്. നിലവിൽ, ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button