ThiruvananthapuramLatest NewsKeralaNattuvarthaNews

കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് അറസ്റ്റിൽ: സംഭവം തിരുവനന്തപുരത്ത്

തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്

തിരുവനന്തപുരം: തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. പരിശോധനയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണവും പണവും കണ്ടെത്തി.

Read Also : ഇന്ത്യൻ മണ്ണിലേക്ക് ടെസ്‌ല എത്തുന്നു, ആദ്യ ഓഫീസ് പൂനെയിൽ ആരംഭിച്ചേക്കും

5 ലക്ഷം രൂപയുടെ കുഴൽപ്പണവും 17 പവൻ വരുന്ന സ്വർണക്കട്ടികളും ആണ് പിടിച്ചെടുത്തത്. ബൈപാസിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റഷീദ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു.

Read Also : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്‌ഥാനാർത്ഥിയായി ജെയ്‌ക് സി തോമസ് തന്നെയെന്ന് സൂചന

പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button