Latest NewsNewsLife Style

വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍

  1. വണ്ണവും വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പുമാണ് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും.

ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിനും നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പഴങ്ങള്‍. അതില്‍ തന്നെ കലോറി കുറഞ്ഞ പഴങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കുകയും വേണം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

തണ്ണിമത്തന്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഒരു ഫലമാണ് തണ്ണിമത്തന്‍. തണ്ണമത്തിനില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറിയേയുള്ളൂ. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

പൈനാപ്പിള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ഫൈബറും അടങ്ങിയ പൈനാപ്പിള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ്.

കിവി ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, ഫോളിക് ആസിഡ് തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇവ ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.

സിട്രസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഓറഞ്ചാണ് ഈ പട്ടികയിലെ നാലാമന്‍. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കലോറി വളരെ കുറഞ്ഞ ഓറഞ്ചില്‍ ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button