Latest NewsKeralaNews

ഹിന്ദു മിത്തിന് എതിരെ ഘോരം ഘോരം പ്രസംഗിച്ച സിപിഎം നേതാക്കളുടെ വായ അടപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ തരംഗം

വിജയദശമി ദിനത്തില്‍ നിലവിളക്ക് കത്തിച്ചുവെച്ച് കുരുന്നുകളെ കൊണ്ട് ആദ്യാക്ഷരം എഴുതിക്കുന്ന സഖാക്കളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗണപതി ഭഗവാനും ഹിന്ദു മിത്തും സയന്റിഫിക് ചിന്താഗതിയുമൊക്കെയാണ് വിവാദവും പ്രധാന വാര്‍ത്തകളുമൊക്കെയായി മാറിയിരിക്കുന്നത്. ഹൈന്ദവരുടേത് മിത്ത് സങ്കല്‍പം തന്നെയാണെന്ന് ഉറച്ച വാദത്തില്‍ തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളും. ഗണപതി ഹിന്ദു മിത്താണെന്ന് പടച്ചുവിട്ട എ.എന്‍ ഷംസീര്‍ ഹൈന്ദവരോട് മാപ്പ് പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്നാല്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി സഖാവ് ഇഎംഎസും, മുഖ്യമന്ത്രി പിണറായി വിജയനും, അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിജയദശമി ദിനത്തില്‍ നിലവിളക്ക് കത്തിച്ചുവെച്ച് കുരുന്നുകളെ കൊണ്ട് ആദ്യാക്ഷരം എഴുതിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയത്. ഇതോടെ സിപിഎം നേതാക്കള്‍ നേതാക്കള്‍ക്ക്
ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.

Read Also: ഈ നാല് വരികള്‍ കൊണ്ട് തീര്‍ക്കേണ്ടതായ ഒരു വിവാദത്തെ ഇത്രമേല്‍ ആളിക്കത്തിച്ചത് അയാളിലെ മതവാദി: അഞ്ജു പാര്‍വതി

‘മിത്തിനെ അത്രമേല്‍ ആരാധിക്കുന്നതിനാല്‍!
മിത്തിനെ അത്രമേല്‍ സ്‌നേഹിക്കുന്നതിനാല്‍!
മിത്തിനെ അത്രമേല്‍ വിശ്വസിക്കുന്നതിനാല്‍!
അറിവിന്റെ ആദ്യാക്ഷരം കുറിക്കുമ്പോള്‍, വിരല്‍ത്തുമ്പിലും നാവിലും പടരുന്ന മിത്ത്.. ആ മിത്ത് ഇല്ലെങ്കില്‍ എന്ത് ഹിന്ദു സ്വത്വം???’ ഫോട്ടോകള്‍ പങ്കുവെച്ച് അഞ്ജു പാര്‍വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button