സൂറത്ത്: രണ്ടു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 23കാരന് വധശിക്ഷ. സൂറത്ത് പ്രത്യേക പോക്സോ കോടതിയാണ് പ്രതി യൂസഫ് ഇസ്മായിലിനെ വധ ശിക്ഷയ്ക്ക് വിധിച്ചത്.
ഫെബ്രുവരി 27 നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പ്രതി വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
ഗുജറാത്ത് സര്‍ക്കാര്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments