ErnakulamNattuvarthaLatest NewsKeralaNews

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു: വിദേശത്തേക്ക് മുങ്ങിയ പ്രതി അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട അ​ടൂ​ർ നെ​ടു​മി​ൻ രേ​ശ്മ​ഹ​ൽ, റൈ​ഹാ​ൻ റാ​സ​ക്ക് (23) ആ​ണ്​ പി​ടി​യി​ലാ​യ​ത്

ക​ള​മ​ശ്ശേ​രി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന് ക​ള​ഞ്ഞ​യാ​ൾ ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട അ​ടൂ​ർ നെ​ടു​മി​ൻ രേ​ശ്മ​ഹ​ൽ, റൈ​ഹാ​ൻ റാ​സ​ക്ക് (23) ആ​ണ്​ പി​ടി​യി​ലാ​യ​ത്.

Read Also : കൊച്ചിയിൽ നൂർ ഇസ്ലാമും സഹേദുൽ ഷെയ്ഖും കടത്തിക്കൊണ്ടുവന്ന ഒരു സ്‌കൂൾ വിദ്യാർത്ഥിനിക്ക് 13 വയസ്സ്

2020-21 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ന് പ്ര​തി വി​ദേ​ശ​ത്തു​ണ്ടെ​ന്ന്​ വി​വ​രം ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന്, ഇ​യാ​ൾ​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ക്കു​ക​യു​മാ​യി​രു​ന്നു. വി​ദേ​ശ​ത്ത് നി​ന്ന്​ ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്തി​ൽ എ​ത്തി​യ ഇ​യാ​ളെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ വി​ഭാ​ഗം തി​രി​ച്ച​റി​യു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

Read Also : ഭാര്യ കുട്ടിയെ വീട്ടിൽ കൊണ്ടാക്കി മറ്റൊരാളോടൊപ്പം പോയി: പേരക്കുട്ടിയെ കാണാനെത്തിയ മരുമകന് നേരേ ഭാര്യാപിതാവിന്റെ ആക്രമണം

ക​ള​മ​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ദാ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​സ്.​സി.​പി.​ഒ​മാ​രാ​യ ഷെ​മീ​ര്‍, ശ്രീ​ജി​ത്ത് സി.​പി.​ഒ ഷി​ബു എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button