Latest NewsKeralaNews

വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: പനമുക്ക് പുത്തൻവെട്ടുകായലിന് സമീപം ചാമക്കോളിൽ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടൻ വീട്ടിൽ പരേതനായ ജോസിന്റെയും കവിതയുടെയും മകൻ ആഷിഖ് (23) ആണ് മരിച്ചത്.

വെള്ളം നിറഞ്ഞ പാടത്ത് വഞ്ചിയുമായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. അപകടത്തില്‍ പെട്ട രണ്ട് പേർ നീന്തിരക്ഷപ്പെട്ടിരുന്നു.

പനമുക്ക് ഗുരുദേവ സ്കൂളിന് പിറകിലുള്ള പുത്തൻവെട്ടുകായലിന് സമീപമുള്ള കോൾപ്പാടമായ ചാമക്കോളിലാണ് മീൻപിടിത്തവഞ്ചിയിൽ യുവാക്കൾ വിനോദത്തിനായിറങ്ങിയത്. കോളിന്റെ നടുവിലെത്തിയപ്പോൾ വഞ്ചി മറിയുകയായിരുന്നു. മറിഞ്ഞ വഞ്ചി നേരെയാക്കാൻ യുവാക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ രണ്ട് പേർ കരയിലേക്ക് നീന്തിക്കയറി. ആഷിക്കിന് നീന്തിക്കയറാനായില്ല.

വിവരം അറിഞ്ഞയുടൻ നാട്ടുകാർ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും നാട്ടുകാരും, എൻഡിആർഎഫ് സംഘവും ചേർന്ന് തിരച്ചിലാരംഭിച്ചു. ഡിങ്കി ബോട്ട് ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button