കൊട്ടാരക്കര: ക്ഷേത്രത്തിലും മുസ്ലീം പള്ളിയിലും ഒരേ ദിവസം കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം മംഗലപുരം ഊരു കോണത്ത് പുത്തൻവീട്ടിൽ ബ്ലേയ്ഡ് അയ്യപ്പൻ എന്നറിയപ്പെടുന്ന അയ്യപ്പൻ(33) ആണ് പിടിയിലായത്. കൊട്ടാരക്കര പൊലീസ് ആണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞയാഴ്ച കൊട്ടാരക്കര പടിഞ്ഞാറ്റിൻകര അമ്മൻകോവിലിൽ കവർച്ച നടത്തിയ ശേഷം അവിടെ നിന്ന് ഇരുമ്പ് ശൂലം ഇളക്കി വല്ലംലം ജുമാ മസ്ജിതിൽ കൊണ്ടിടുകയും മോഷണം നടത്തുകയുമുണ്ടായി. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.
കരുനാഗപ്പള്ളി കുലശേഖരപുരത്തെ വാടക വീട്ടിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments