ഹൈദരാബാദ് : നിരോധിത സിപിഐ – മാവോയിസ്റ്റ് പാർട്ടിയുടെ അംഗങ്ങൾ അറസ്റ്റിൽ. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലാണ് എട്ട് കമ്യൂണിസ്റ്റ് ഭീകരരെ പോലീസ് സംയുക്ത ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തത്. ഈ ബുധനാഴ്ച, ജില്ലയിലെ ചെർള മണ്ഡലത്തിലെ തിപ്പപുരം വനമേഖലയിൽ ചരള പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കമ്യൂണിസ്റ്റ് ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് എഎസ്പി പത്ര പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി ഇവർ കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ അംഗങ്ങളായി ഇവർ പ്രവർത്തിക്കുകയാണെന്നും പോലീസുകാരെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ 2022 ജൂലൈയിൽ ചെർള മണ്ഡലത്തിലെ ബൈ ടി റോഡിന് താഴെ 12 കിലോഗ്രാം കുഴിബോംബ് ഇവർ സ്ഥാപിച്ചിരുന്നതായും ഭദ്രാചലം എഎസ്പി പരിതോഷ് പങ്കജ് പറഞ്ഞു.
Post Your Comments