ക്ഷേത്രോപാസകർക്ക് പലപ്പോഴും ആശങ്കയും സംശയവുമുളവാക്കുന്നതാണ് ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണം. ഓവിനെ മുറിച്ചു കടക്കരുതെന്ന സങ്കൽപ്പത്തെ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഈ സങ്കൽപ്പത്തിന്റെ പിന്നിലെന്താണ്?
പ്രക്ഷിണത്തിൽ എപ്പോഴും തർക്കവിതർക്കങ്ങൾക്ക് ഇടയാക്കുന്നതാണ് ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണം. ഇതിന് ‘സവ്യാപസവ്യം’ എന്നാണ് പറയുക. സവ്യം എന്നാൽ പ്രദക്ഷിണവും അപസവ്യം എന്നാൽ അപ്രദക്ഷിണവും. ആദ്യം പ്രദക്ഷിണമായി നടന്ന് പിന്നീട് അപ്രദക്ഷിണമായി പൂർത്തിയാക്കുക എന്നതാണ് ശിവക്ഷേത്ര പ്രദക്ഷിണ ശാസ്ത്രം. പഴയകാലത്ത് കേരളത്തിൽ ക്ഷേത്രം എന്നു വ്യവഹരിച്ചിരുന്നത് ശിവ ക്ഷേത്രങ്ങളെയായിരുന്നു. പിന്നീടാണ് മറ്റുള്ള ദേവതകൾ ക്ഷേത്ര ശ്രീകോവിലുകളിൽ സ്ഥാനം പിടിച്ചതെന്നു പണ്ഡിതർ പറയുന്നു. അതുകൊണ്ടു തന്നെയായിരിക്കണം പഴയകാലത്തെ ക്ഷേത്രങ്ങൾ ‘മുക്കാൽവട്ടം’ എന്നറിയപ്പെട്ടിരുന്നത്. അതായത്, പ്രദക്ഷിണം പൂർത്തിയാക്കുന്നത് മുക്കാൽ ഭാഗം വരെ മാത്രം. പിന്നീട് അപ്രദക്ഷിണമായി നടന്നാണ് കാൽഭാഗം പൂർത്തിയാക്കുക. ഇതിനെ അനുസ്മരിച്ചാവണം പഴയകാല ക്ഷേത്രങ്ങൾക്ക് മുക്കാൽവട്ടം എന്ന പേരുവന്നത്.
Post Your Comments