KottayamLatest NewsKeralaNattuvarthaNews

അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച കേസ്: ഒളിവിലായിരുന്ന പ്രതി 28 വർഷത്തിനുശേഷം പിടിയില്‍

പാക്കാനം പുഞ്ചവയൽ കാരിശ്ശേരി ഭാഗത്ത് ചവറമ്മാക്കൽ വീട്ടിൽ സന്തോഷ് ബാബു(59)വിനെയാണ് അറസ്റ്റ് ചെയ്തത്

കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ 28 വർഷത്തിനുശേഷം ​പൊലീസ് പിടിയിൽ. പാക്കാനം പുഞ്ചവയൽ കാരിശ്ശേരി ഭാഗത്ത് ചവറമ്മാക്കൽ വീട്ടിൽ സന്തോഷ് ബാബു(59)വിനെയാണ് അറസ്റ്റ് ചെയ്തത്. എരുമേലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : 18 വയസിൽ താഴെയുള്ളവർക്ക് രാത്രി 10 മുതൽ രാവില‌െ 6 വരെ മൊബൈൽ ഫോണും ഇന്റർനെറ്റുമില്ല: കർശന നിയമയുമായി ഈ രാജ്യം

1993-ല്‍ ഇയാൾ അയൽവാസിയെ വീട്ടിൽ കയറി ആക്രമിക്കുകയും തുടർന്ന്, ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പിന്നീട് കോടതി ഇയാളെ മൂന്നുമാസം തടവിനും 2000 രൂപ പിഴയും ശിക്ഷിക്കുകയായിരുന്നു. തുടര്‍ന്ന്, കോടതിയിൽ നിന്നും ഇളവ് നേടി കോടതിയിൽ ഹാജരാകാതെ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച നടത്തിയ തിരച്ചിലിനോടുവിൽ ഇയാളെ ഇടുക്കി തങ്കമണിയിൽ നിന്നും പൊലീസ് സംഘം പിടികൂടുകയായിരുന്നു.

എരുമേലി എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ ശാന്തി കെ ബാബു, എ.എസ്.ഐ അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button