പത്തനാപുരം: ലോറിയിൽ കയറ്റിക്കൊണ്ടിരിക്കെ തടി അടുക്കിയരുന്നത് ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കറവൂര്‍ മഹാദേവര്‍മണ്‍ ആശാഭവനില്‍ ശിശുപാലൻ (68) ആണ് മരിച്ചത്. ഓലപ്പാറ സുധീഷ് ഭവനില്‍ സുരേഷ് കുമാര്‍, ചണ്ണയ്ക്കമണ് രമ്യ ഭവനില്‍ വസുന്ധരന്‍, മൈയ്ക്കാമണ്‍ കുമാര്‍ ഭവനില്‍ ഉത്തംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കറവൂർ മഹാദേവര്‍ വലിയകാവ് ഹൈസ്കൂളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നിന്നും മരം മുറിച്ച് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനായി ലോറിയില്‍ അടുക്കുകയായിരുന്നു. ഇതിനിടെ ലോഡിംഗിന്റെ സൗകര്യാര്‍ഥം ലോറി പിന്നിലേക്ക് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസുന്ധരന്‍, ഉത്തംകുമാര്‍ എന്നിവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാസുരാംഗിയാണ് ശിശുപാലന്റെ ഭാര്യ. മക്കൾ: ആശാറാണി, അജിത റാണി. പത്തനാപുരം പൊലീസ് കേസെടുത്തു.
Post Your Comments