KeralaLatest NewsNews

‘സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടുമില്ല’, കരുവന്നൂരിലെ പ്രശ്‌നം പരിഹരിച്ചു: ഷംസീറിനെ തള്ളി ഗോവിന്ദന്‍

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടും ഏറ്റിട്ടില്ല. കരുവന്നൂരില്‍ ചില തെറ്റായ പ്രവണതകള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിച്ചുവെന്ന് ഗോവിന്ദന്‍ പറഞ്ഞു.

Read Also: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിന്റെ അടിത്തറയാകും: പ്രധാനമന്ത്രി മോദി

‘പാര്‍ട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. പാര്‍ട്ടി കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. സഹകരണമേഖലയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. കരുവന്നൂരില്‍ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണല്ലോ പ്രശ്‌നമുണ്ടായത്. അത് ശരിയായ ദിശയിലേക്ക് കൊണ്ടുവരും. ശരിയല്ലാത്ത നിലപാടിനെ ശരിയല്ലെന്ന് തന്നെ പറയും’, എം.വി ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍,കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്നാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അഭിപ്രായപ്പെട്ടത് . സഹകരണ മേഖലയില്‍ ചില തെറ്റായ പ്രവണതകള്‍ കടന്നുകയറിയിട്ടുണ്ട്. സഹകാരികള്‍ക്ക് നല്ലനിലയിലുള്ള ജാഗ്രത വേണം. അടിക്കാനുള്ള വടി നമ്മള്‍ തന്നെ ചെത്തിയിട്ടു കൊടുക്കരുതെന്നും എ എന്‍ ഷംസീര്‍ പറഞ്ഞിരുന്നു. ഷംസീറിന്റെ ഈ നിലപാടിനെ തള്ളിയാണ് ഇപ്പോള്‍ എം.വി ഗോവിന്ദന്‍ രംഗത്ത് എത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button