തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന അരോപണങ്ങൾ തള്ളി ജൂറി ചെയർമാൻ ഗൌതം ഘോഷ്. അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അന്തിമ തീരുമാനം ജൂറി ഒറ്റക്കെട്ടായാണ് എടുത്തതെന്നും ഗൌതം ഘോഷ് ഒരു മാധ്യമത്തോട് പറഞ്ഞു. സംവിധായകൻ വിനയൻ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളുടെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
read also: ഹൃദയാഘാതസാധ്യത കുറയ്ക്കാന്‍ ബദാം, അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…
രഞ്ജിത്തിന്റെ ഇടപെടലിനെക്കുറിച്ച് സൂചിപ്പിക്കുന്ന തെളിവുകൾ വിനയൻ പങ്കുവച്ചിരുന്നു. 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയർമാനുമായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ഓഡിയോ സന്ദേശമാണ് ആരോപണങ്ങൾക്കുള്ള തെളിവായി സമൂഹ മാധ്യമത്തിൽ സംവിധായകൻ വിനയൻ പുറത്തുവിട്ടത്.
Post Your Comments