ErnakulamKeralaNattuvarthaLatest NewsNews

എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പൊ​ലീ​സ് പിടിയിൽ

കാ​യം​കു​ളം കു​ട്ടി​കി​ഴ​ക്കേ​തി​ൽ താ​ഹ​കു​ട്ടി​യു​ടെ മ​ക​ൻ അ​ജ്മ​ൽ (31), കാ​യം​കു​ളം, ചെ​ട്ടി​കു​ള​ങ്ങ​ര, ഇ​ല​ഞ്ഞി​വേ​ലി​ൽ സു​കു​മാ​ര​ന്‍റെ മകൻ സു​മി​ത്ത് (31), കാ​യം​കു​ളം, ചെ​ന്നാ​ട്ട് വെ​ളി​യു​ടെ കി​ഴ​ക്കേ​തി​ൽ ന​സ​റു​ദ്ദീ​ന്‍റെ മ​ക​ൻ അ​ൻ​വ​ർ ഷാ (28) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്കൾ അ​റ​സ്റ്റിൽ. കാ​യം​കു​ളം കു​ട്ടി​കി​ഴ​ക്കേ​തി​ൽ താ​ഹ​കു​ട്ടി​യു​ടെ മ​ക​ൻ അ​ജ്മ​ൽ (31), കാ​യം​കു​ളം, ചെ​ട്ടി​കു​ള​ങ്ങ​ര, ഇ​ല​ഞ്ഞി​വേ​ലി​ൽ സു​കു​മാ​ര​ന്‍റെ മകൻ സു​മി​ത്ത് (31), കാ​യം​കു​ളം, ചെ​ന്നാ​ട്ട് വെ​ളി​യു​ടെ കി​ഴ​ക്കേ​തി​ൽ ന​സ​റു​ദ്ദീ​ന്‍റെ മ​ക​ൻ അ​ൻ​വ​ർ ഷാ (28) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : പാൻക്രിയാസ് രോഗം മൂർച്ഛിച്ചു, ആശുപത്രിയിലേക്ക് പോകും വഴി വേദന സഹിക്കാനാവാതെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കി

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ. ​സേ​തു​രാ​മ​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അടിസ്ഥാനത്തിൽ പൊ​ലീ​സ് സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യ അ​ജ്മ​ലി​നെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ നി​ന്നും 1.62 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് പി​ടിച്ചെടു​ത്തിട്ടുണ്ട്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ൻ, നാ​ർ​ക്കോ​ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ള​മ​ശ്ശേ​രി പൊ​ലീ​സും കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവർ പിടി​യി​ലാ​യ​ത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button