
തൃശൂർ: പത്തുവയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാന്ദാമംഗലം സ്വദേശി മൂലിപറമ്പിൽ മത്തായിയെയാണ് (56) കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ ശിക്ഷിച്ചത്.
പോക്സോ നിയമം ഒമ്പത്, 10 വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമം 354 എ(ഒന്ന്), എ(രണ്ട്) എന്നീ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷാവിധി. പിഴ അടക്കാത്ത പക്ഷം അഞ്ചുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം ക്രിമിനൽ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.
Read Also : ‘രാജ്യം രണ്ട് തട്ടായി വിഭജിക്കപ്പെടുന്നു’: തക്കാളിയുടെയും ഉള്ളിയുടെയും വില ചോദിച്ച് രാഹുൽ ഗാന്ധി
2021-ലാണ് കേസിനാസ്പദമായ സംഭവം. കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് പ്രതി ലൈംഗീകാതിക്രമം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ തെളിവിൽ ഹാജരാക്കിയുമാണ് കുറ്റപത്രം സമർപ്പിച്ചത്.
മണ്ണുത്തി എസ്.ഐ കെ. പ്രദീപ്കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.
Post Your Comments