ആർബിഐ: മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8-ന് ചേരും

യോഗത്തിൽ ചർച്ച ചെയ്യുന്ന പ്രധാന നയങ്ങൾ ഓഗസ്റ്റ് 10-ന് ആർബിഐ ഗവർണർ പ്രഖ്യാപിക്കും

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8 മുതൽ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം ഓഗസ്റ്റ് 10-നാണ് സമാപിക്കുക. യോഗത്തിൽ ചർച്ച ചെയ്യുന്ന പ്രധാന നയങ്ങൾ ഓഗസ്റ്റ് 10-ന് ആർബിഐ ഗവർണർ പ്രഖ്യാപിക്കും. 6 അംഗങ്ങളാണ് മോണിറ്ററി പോളിസി കമ്മിറ്റിയിൽ ഉള്ളത്. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാമത്തെ യോഗമാണ് ഓഗസ്റ്റ് ആദ്യവാരം ചേരുന്നത്.

ഇത്തവണയും അടിസ്ഥാന പലിശ നിരക്കുകളിൽ ആർബിഐ മാറ്റങ്ങൾ വരുത്തിയേക്കില്ല എന്നാണ് സൂചന. ആഭ്യന്തര പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ കംഫർട്ട് സോണിൽ തുടരുന്ന സാഹചര്യത്തിലാണ് പലിശ നിരക്ക് നിലനിർത്തുന്നത്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ, ജൂൺ തുടങ്ങിയ മാസങ്ങളിൽ നടന്ന അവലോകനയോഗത്തിലും ബെഞ്ച്മാർക്ക് നിരക്കുകൾ ആർബിഐ നിലനിർത്തിയിരുന്നു. നിലവിൽ, 5 ശതമാനത്തിൽ താഴെയാണ് പണപ്പെരുപ്പ നിരക്ക്.

Also Read: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു, ഇന്ന് മുതൽ പ്രാബല്യത്തിൽ

ആർബിഐ ഇത്തവണ പലിശ നിരക്കുകൾ നിലനിർത്താൻ സാധ്യതയുണ്ടെങ്കിലും, യുഎസ് ഫെഡറൽ റിസർവും, യൂറോപ്യൻ സെൻട്രൽ ബാങ്കും ബെഞ്ച്മാർക്ക് നിരക്കുകൾ ഇതിനോടകം ഉയർത്തിയിട്ടുണ്ട്. യൂറോപ്യൻ സെൻട്രൽ ബാങ്ക് 0.25 ശതമാനമാണ് പലിശ നിരക്ക് ഉയർത്തിയത്. ഇതോടെ, പ്രധാന നിരക്ക് 3.75 ശതമാനമായി.

Share
Leave a Comment