
ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ഘോഷയാത്രയ്ക്ക് നേരെ ജനക്കൂട്ടം കല്ലെറിയുകയും കാറുകള്‍ അഗ്നിക്ക് ഇരയാക്കുകയും ചെയ്തു. പ്രശ്‌നം രൂക്ഷമായതോടെ ആരാധനാലയത്തില്‍ 2500 ഓളം പേര്‍ അഭയം പ്രാപിച്ചു. ആക്രമണത്തില്‍ ഹോം ഗാര്‍ഡ് കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 20ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുരുഗ്രാം ജില്ലയിലെ സോഹ്നയിലും ജനക്കൂട്ടം നാല് വാഹനങ്ങളും ഒരു കടയും അഗ്നിക്കിരയാക്കി. സംഘര്‍ഷം രൂക്ഷമായതോടെ, ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു.
Post Your Comments