Latest NewsNewsTechnology

ഉപയോക്താക്കളെ പിടിച്ചുനിർത്താൻ പുതിയ തന്ത്രം! ത്രെഡ്സിൽ ഈ ഫീച്ചർ ഉടൻ എത്തും

നിരവധി പരിമിതികളോടെയാണ് മെറ്റ ത്രെഡ്സ് അവതരിപ്പിച്ചത്

ത്രെഡ്സിൽ ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പുതിയ തന്ത്രവുമായി മെറ്റ എത്തുന്നു. ട്വിറ്ററിന് സമാനമായ രൂപകൽപ്പനയിൽ ഒരുക്കിയ ത്രെഡ്സ് ആദ്യ ഘട്ടത്തിൽ വൻ സ്വീകാര്യത നേടിയെടുത്തെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ എണ്ണം ക്രമേണ കുറയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ‘ഡയറക്ട് മെസേജ്’ ഫീച്ചർ അവതരിപ്പിക്കുമെന്ന് കമ്പനി സൂചനകൾ നൽകിയിട്ടുണ്ട്.

ഡയറക്ട് മെസേജ് ഫീച്ചർ എത്തുന്നതോടെ മറ്റു ഉപഭോക്താക്കളുമായി എളുപ്പത്തിൽ ചാറ്റ് ചെയ്യാൻ സാധിക്കും. നിലവിൽ, പോസ്റ്റുകളെ വേർതിരിക്കുന്ന ‘ഫോളോയിംഗ്’, ‘ഫോർ യു’ ഫീഡുകൾ ത്രെഡ്സിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഫോളോയിംഗ് ഫീഡിൽ ഉപഭോക്താവ് ഫോളോ ചെയ്യുന്ന വ്യക്തികളുടെ പോസ്റ്റുകൾ മാത്രമാണ് കാണാൻ സാധിക്കുകയുള്ളൂ. അതേസമയം, ഫോർ യു ഫീഡിൽ ഉപഭോക്താവ് പിന്തുടരുന്നതും, ത്രെഡ്സ് നിർദ്ദേശിക്കുന്നതുമായ അക്കൗണ്ടുകളിലെ പോസ്റ്റുകൾ കാണാൻ കഴിയും.

Also Read: സംസ്ഥാനത്ത് കാലവർഷം ദുർബലം, ഇതുവരെ ലഭിച്ച മഴയിൽ 35 ശതമാനത്തിന്റെ കുറവ്

നിരവധി പരിമിതികളോടെയാണ് മെറ്റ ത്രെഡ്സ് അവതരിപ്പിച്ചത്. ഇത് തുടക്കത്തിൽ തന്നെ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ലോഞ്ച് ചെയ്ത് 5 ദിവസത്തിനുള്ളിൽ 100 ദശലക്ഷം ഉപഭോക്താക്കളെയാണ് ത്രെഡ്സ് സ്വന്തമാക്കിയത്. എന്നാൽ, ഒരു മാസം എത്താറാകുമ്പോഴേക്കും പകുതിയോളം ഉപഭോക്താക്കളെ നഷ്ടപ്പെട്ടതായി മെറ്റ തലവൻ മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button