KottayamNattuvarthaLatest NewsKeralaNews

ജി.​എ​സ്.​ടി ഓ​ഫീ​സി​ൽ ​നി​ന്ന്​ ലാ​പ്ടോ​പ്പും ടാ​ബു​ക​ളും മോ​ഷ്ടി​ച്ചു: മു​ഖ്യ​പ്ര​തി പിടിയിൽ

നേ​പ്പാ​ൾ സ്വ​ദേ​ശി ബ​ൽ​റാം നാ​ഗ​ർ​ജി​യെ​യാ​ണ്​ (42) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്

കോ​ട്ട​യം: നാ​ഗ​മ്പ​ടം ജി.​എ​സ്.​ടി ഓ​ഫീ​സി​ൽ ​നി​ന്ന്​ ലാ​പ്ടോ​പ്പും ടാ​ബു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​ പൊലീസ് പിടിയിൽ. നേ​പ്പാ​ൾ സ്വ​ദേ​ശി ബ​ൽ​റാം നാ​ഗ​ർ​ജി​യെ​യാ​ണ്​ (42) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​മാ​സം 23-നാ​ണ്​ പ്ര​തി നാ​ഗ​മ്പ​ട​ത്തെ ജി.​എ​സ്.​ടി ഓ​ഡി​റ്റി​ങ്​​ ഓ​ഫി​സ്​ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച ലാ​പ്ടോ​പ്പും ടാ​ബു​ക​ളും മോ​ഷ്ടി​ച്ച​ത്. തു​ട​ർ​ന്ന്, ഇ​യാ​ൾ മോ​ഷ​ണ​മു​ത​ലു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ ക​ട​ന്നു.

Read Also : ആയുധപരിശീലനവും കായിക പരിശീലനവും: പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി

പ​രാ​തി​യി​ൽ കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ര്‍ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​കരി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ മോ​ഷ​ണം പോ​യ ടാ​ബു​ക​ളു​മാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ഗ​ണേ​ഷ് ഭ​ട്ട് (31), കൃ​പാ​ൽ കോ​ലി (48) എ​ന്നി​വ​രെ അ​വി​ടെ​ നി​ന്ന്​ ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. മു​ഖ്യ മോ​ഷ്ടാ​വി​നാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ തു​ട​ർ​ന്ന്, ഇ​യാ​ള്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

വെ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ കെ.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ശ്യാം ​എ​സ്. നാ​യ​ർ, ഷൈ​ൻ ത​മ്പി, സ​ല​മോ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button