KeralaLatest NewsNews

എല്ലാവരും വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ വഴിപാട് നടത്തുക, ഷംസീറിനെതിരെ വിശ്വാസികളെ അണിനിരത്താൻ ജി സുകുമാരൻ നായർ

ഷംസീർ മാപ്പ് പറയണമെന്ന് എൻ എസ് എസ് കരയോഗം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

കോട്ടയം: ഗണപതി ഭഗവാനെ സംബന്ധിച്ച് സ്പീക്കർ എൻ എം ഷംസീർ നടത്തിയ പരാമർശങ്ങൾ വിശ്വാസി സമൂഹത്തെ ഒന്നാകെ വ്രണപ്പെടുത്തിയെന്നും ഷംസീർ മാപ്പ് പറയണമെന്നും  എൻ എസ് എസ് കരയോഗം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഷംസീറിനെതിരെ നായർ വിഭാഗങ്ങൾ ഉണർന്ന് എണീക്കണം. ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ആഹ്വാനം ചെയ്ത ഒരു സന്ദേശം ജി സുകുമാരൻ നായരുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

read also: റഷ്യയിൽ പോകണമെന്നാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം: വിശദ വിവരങ്ങൾ അറിയാം

ഗണപതി വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണ്. അതുകൊണ്ടു തന്നെ നായർ വിഭാഗത്തിൽപ്പെട്ട എല്ലാവരും ഗണപതി ക്ഷേത്രങ്ങളിൽ അർച്ചനകളും വഴിപാടുകളും അർപ്പിക്കണമെന്നാണ് ഈ സന്ദേശത്തിൽ ജനറൽ സെക്രട്ടറി ആവശ്യപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button