Latest NewsNewsBusiness

എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ ഡിജിസിഎയുടെ പച്ചക്കൊടി

പ്രമുഖ ബജറ്റ് കാരിയർ എയർലൈനായ ഇൻഡിഗോ എയർബസിൽ നിന്നും 500 വിമാനങ്ങളാണ് വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്

രാജ്യത്തെ പ്രമുഖ വിമാന കമ്പനികളായ എയർ ഇന്ത്യയ്ക്കും, ഇൻഡിഗോയ്ക്കും വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതി. വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇരു എയർലൈനുകൾക്കും വിമാനങ്ങൾ ഇറക്കുമതി ചെയ്യാനുള്ള അനുമതി നൽകിയത്. ഇതോടെ, എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും 970 വിമാനങ്ങൾ ഇറക്കുമതി ചെയ്യാനാകും.

പ്രമുഖ ബജറ്റ് കാരിയർ എയർലൈനായ ഇൻഡിഗോ എയർബസിൽ നിന്നും 500 വിമാനങ്ങളാണ് വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, എയർ ഇന്ത്യ 470 പുതിയ വിമാനങ്ങൾ ഇറക്കുമതി ചെയ്യും. എയർബസ്, ബോയിംഗ് എന്നീ വിമാന നിർമ്മാതാക്കളിൽ നിന്നാണ് എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങുക. രാജ്യസഭയിൽ കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിംഗ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, വിമാനങ്ങളുടെ ഇറക്കുമതിക്ക് എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകുന്ന സമയത്ത് പാർക്കിംഗ് സ്ലോട്ടുകളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നതാണ്.

Also Read: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button