![](/wp-content/uploads/2023/08/car.jpg)
കടുത്തുരുത്തി: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് തകര്‍ന്ന് കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
Read Also : നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി: വിമാനം പുറപ്പെടാൻ വൈകി, അറസ്റ്റ്
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ മുട്ടുചിറ ജംഗഷന് സമീപമാണ് അപകടമുണ്ടായത്. റോഡ് വശത്തെ വീട്ടുമുറ്റത്തുനിന്നും പ്രധാന റോഡിലേക്ക് കാറുമായി ഡ്രൈവര്‍ വരുന്നതിനിടയിലാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അമിതവേഗത്തിലായി കാര്‍ റോഡിന് എതിര്‍വശത്തെ കരിങ്കല്‍ മതിലില്‍ ഇടിച്ചു തകര്‍ന്നത്.
ഇടിയുടെ ആഘാതത്തില്‍ കരിങ്കല്‍ മതിലിന്റെ കല്ലുകള്‍ 50 അടിയില്‍ അധികം ദൂരത്തേക്ക് തെറിച്ചു പോയി. എയര്‍ബാഗ് ഉണ്ടായിരുന്നതിനാല്‍ മാത്രമാണ് ഡ്രൈവര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടത്. അപകട സമയം മറ്റു വാഹനങ്ങള്‍ പ്രധാന റോഡ് ക്രോസ് ചെയ്തു പോകാതിരുന്നതും വലിയ ദുരന്തമൊഴിവാക്കി. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ എറണാകുളം സ്വദേശിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments