
ആലപ്പുഴ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തെക്കേക്കര പൊന്നേഴ പുതിയേടത്ത് പുത്തൻ വീട്ടിൽ അജീഷ് കുമാർ(41) ആണ് അറസ്റ്റിലായത്.
Read Also : പെരുമ്പാവൂരിലും ആലുവയിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് റെയ്ഡ്
കായംകുളം സ്വദേശിനിയായ യുവതിയെ ആണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുറത്തികാട് ഭാഗത്തുള്ള പ്രതിയുടെ വീട്ടിലും പന്തളം ഭാഗത്തുള്ള ലോഡ്ജിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ഒളിവിൽ പോയ പ്രതിയെ കുറത്തികാട് എസ്എച്ച്ഒ പി.കെ. മോഹിത്, എഎസ്ഐ രജീന്ദ്രദാസ്, സിപിഒ രഞ്ജു എന്നിവർ കൊല്ലം കുണ്ടറയിൽ നിന്നും ആണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments