ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വധഭീഷണി മുഴക്കിയുള്ള ഫോണ്‍കോളുകളും വാട്സാപ്പ് സന്ദേശങ്ങളും വരുന്നെന്ന പരാതിയുമായി നടൻ സുരാജ് വെഞ്ഞാറമൂട്. ഇത് സംബന്ധിച്ച് കാക്കനാട് സൈബര്‍ ക്രൈം പൊലീസിനു നൽകിയ പരാതിൽ കേസെടുത്തു.
കഴിഞ്ഞ മൂന്ന് ദിവസമായി തന്‍റെ ഫോണിലേക്കും വാട്ട്സ്‌ആപ്പ് കോളു വഴിയും അനോണിമസ് നമ്പരുകളില്‍ നിന്നും അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി. വാട്ട്സ്‌ആപ്പിലൂടെ വിദേശത്തുനിന്നടക്കം ഭീഷണി ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തിയതോടെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
മണിപ്പൂര്‍ സംഭവത്തില്‍ സുരാജ് ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. ‘മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ,’ എന്നാണ് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ആലുവ സംഭവത്തില്‍ വിഷയത്തില്‍ പ്രതികരിക്കാത്തതെന്ത് എന്ന് ചോദിച്ചാണ് ആക്രമണമുണ്ടായത് എന്ന് പരാതിയില്‍ പറയുന്നു. ഫോണ്‍ ഓണ്‍ ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് നടൻ പ്രതികരിച്ചു. ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായും വാട്സ് ആപ്പിലും ഭീഷണി മെസേജുകള്‍ അയച്ചതായും സുരാജ് പരാതിയില്‍ പറയുന്നു
Post Your Comments