കാസർഗോഡ്: കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പൊലീസ് നടത്തിയ നിരീക്ഷണത്തിൽ ഒരാൾ കൂടി പിടിയിൽ. 67കാരനാണ് അറസ്റ്റിലായത്.
Read Also : ‘ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്, ആ മകളോട് മാപ്പ് പറയാൻ യോഗ്യർ അവർ മാത്രം’: പദ്മകുമാർ
വാട്സ്ആപ് ഗ്രൂപ്പിൽ, മുമ്പേ ഉള്ള ഒരു വീഡിയോയിൽ ശബ്ദവും മറ്റും എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതിനാൽ ഗ്രൂപ് അഡ്മിനെതിരെ രണ്ടു ദിവസം മുമ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വയോധികൻ അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read Also : ഷംസീർ സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, ഗണപതി ഭഗവാനെ അപമാനിച്ചതിന് മാപ്പ് പറയണം: എൻഎസ്എസ്
സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രകോപനപരമായ വ്യാജ പ്രചാരണം നടത്തുന്നവരെ പ്രത്യേക പൊലീസ് സംഘം നിരീക്ഷിച്ചുവരുകയാണ്. ഇനിയും ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, സൈബർ പൊലീസ് ഇൻസ്പെക്ടർ പി. നാരായണൻ എന്നിവർ അറിയിച്ചു.
Post Your Comments