KeralaLatest NewsNews

അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്താൻ അ‌നുമതി

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലത്തിന്റെ തിരിച്ചറിയൽ പരേഡ് നടത്തും. ആലുവ മജിസ്‌ട്രേറ്റ് – II ന്റെ മേൽനോട്ടത്തിൽ ആലുവ സബ് ജയിലിനുള്ളിൽ വച്ചായിരിക്കും തിരിച്ചറിയൽ പരേഡ് നടത്തുക. പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന് മുൻപേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. എറണാകുളം സിജെഎം കോടതിയാണ് പരേഡിനുള്ള അനുമതി നൽകിയത്. പ്രതിയായ അസ്ഫാക് ആലത്തെ കൂടുതൽ ചോദ്യം ചെയ്യാൻ വേണ്ടി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ അപേക്ഷ എറണാകുളം പോക്സോ കോടതി നാളെ പരിഗണിക്കും.

അ‌തേസമയം, കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി. കസ്റ്റഡിയിലെടുത്ത കോഴിക്കടക്കാരനാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞു എന്നാണ് മൊഴി. ഇയാളാണ് അഫ്സാഖ് ആലത്തിന് പ്രദേശത്തെ വാടക വീട് ശരിയാക്കി നൽകിയത്. ഇക്കാര്യം ശരിയാണോ എന്ന് പൊലീസ് പരിശോധിക്കും. വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.

പിന്നാലെ മണിക്കൂറുകൾക്കകം പ്രതിയെ  പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button