
ഒറ്റപ്പാലം: 13 വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് കഠിന തടവും പിഴയും വിധിച്ച് കോടതി. 9 വർഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ആണ് വിധിച്ചത്.
പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 മെയ് മുതൽ വിവിധ ഘട്ടങ്ങളിലായി പെൺകുട്ടിക്കെതിരേ രണ്ടാനച്ഛൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നിലവിൽ താമസിക്കുന്ന വീട്ടിലും പഴയ വീട്ടിൽ വെച്ചും തന്നെ ലൈംഗികാതിക്രമം നടത്തിയെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
Post Your Comments