Latest NewsKeralaNews

കാണാതായ വയോധിക മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: കാണാതായ വയോധിക മരിച്ച നിലയിൽ. കൊണ്ടാഴിയിൽ നിന്നും 10 ദിവസം മുൻപ് കാണാതായ വയോധികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരകകുന്ന് സ്വദേശിയായ തങ്കമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 94 വയസായിരുന്നു.

Read Also: കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ: പുതിയ നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ

തങ്കമ്മയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വട്ടപ്പാറ വനത്തിൽ ആട് മേയ്ക്കാൻ പോയ ഇലവുങ്കൽ ജോസഫാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ഭക്ഷ്യ സുരക്ഷാ ലൈസൻസിൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം: നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button