Latest NewsKeralaNews

സംസ്ഥാനത്തെ നാല് ആശുപത്രികൾ ക്വിയർ സൗഹൃദമാകുന്നു: പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികൾ ക്വിയർ സൗഹൃദമാകുന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ട്രാൻസ്ജെൻഡർ വ്യക്തികളുടേയും ക്വിയർ വ്യക്തികളുടേയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സ്ഥാപനങ്ങളിൽ സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവേചനങ്ങളില്ലാതെ ഇല്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന ഒരു ആരോഗ്യ സംവിധാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read Also: പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷണം

ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ‘ക്വിയർ ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്’ നടപ്പിലാക്കുന്നത്. ഈ ജില്ലകളിലെ ജനറൽ ആശുപത്രികളെ ക്വിയർ ഫ്രണ്ട്ലി ആക്കി മാറ്റാനായി ജീവനക്കാർക്ക് പരിശീലനവും സംഘടിപ്പിച്ചു. ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ക്വിയർ ഫ്രണ്ട്ലി ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ലിങ്ക് വർക്കർ (CLW) പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ നിരവധി തടസങ്ങൾ നേരിടുന്ന ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്കും ആരോഗ്യ സംവിധാനത്തിനും ഇടയിലുളള കണ്ണിയായി പ്രവർത്തിക്കുകയെന്നതാണ് കമ്മ്യൂണിറ്റി ലിങ്ക് വർക്കർമാരുടെ പ്രധാന ചുമതല. ഇത്തരത്തിൽ കമ്മ്യൂണിറ്റി ലിങ്ക് വർക്കർമാർ ആശുപത്രികളിലെത്തിക്കുന്ന ഈ വിഭാഗത്തിലെ ആളുകൾക്ക് സേവനങ്ങൾ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: ‘കേരളത്തെ നമ്പർ വൺ ആക്കിയ ഈ സർക്കാർ ഭരിക്കുമ്പോൾ ആർക്കും ഇവിടെ അപായഭീതിയില്ലാതെ ജീവിക്കാൻ സാധ്യമല്ല’: കൃഷ്‌ണകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button