KeralaLatest NewsNews

പെരുമ്പാവൂരിലും ആലുവയിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്‌സൈസ് റെയ്ഡ് 

കൊച്ചി: ആലുവയിൽ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട സാഹചര്യത്തില്‍, പെരുമ്പാവൂരിലും ആലുവയിലുമായി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളില്‍ എക്സൈസിന്റെ മിന്നല്‍ റെയ്ഡ്. പെരുമ്പൂർ മേഖലയിൽ ഇതര സംസ്ഥാനക്കാർ തമ്പടിക്കുന്ന മേഖലകളിൽ ഞായറാഴ്ച പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എക്സൈസിന്റെ റെയ്ഡ്.

എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദേശ പ്രകാരമാണ് റെയ്ഡ്. ജില്ലയിലെ വിവിധ സർക്കിളുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സംഘങ്ങളായി കുന്നത്തുനാട് സർക്കിൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്.

രാവിലെ മുതൽ നടത്തി വരുന്ന റെയ്ഡിൽ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു.

നഗരത്തിലെ ലോഡ്ജുകൾ, ബസ് സ്റ്റാൻഡുകൾ, ബിവറേജസ് ഔട്ട്ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമായുളള അല്ലപ്ര, കുറ്റിപ്പാടം, മാവിൻചുവട് പ്രദേശങ്ങളിൽ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടംചേരുന്നത് പോലീസ് വിലക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button