Latest NewsKeralaNews

‘പബ്ലിസിറ്റിക്ക് വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി ആ കുഞ്ഞിന്റെ മൃതശരീരത്തെ അപമാനിച്ചു’: അഞ്‍ജു പാർവതി

കൊച്ചി: ആലുവയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന വാദത്തിൽ മാപ്പപേക്ഷയുമായി രംഗത്ത് വന്ന രേവത് ബാബുവിനെ വിമർശിച്ച് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ്. തെറ്റ് പറ്റിയെന്നും വായിൽ നിന്ന് അറിയാതെ വന്ന് പോയ വാക്കാണ് വിവാദങ്ങൾക്ക് കാരണമായതെന്നുമായിരുന്നു രേവത് തന്റെ വിശദീകരണ വീഡിയോയിൽ പറഞ്ഞത്. വെറും ഒരു മാപ്പ് കൊണ്ട് തീരുന്നതല്ല രേവത് കാണിച്ച്കൂട്ടിയ വിവാദമെന്ന് അഞ്‍ജു പാർവതി പറയുന്നു.

‘ആ പിഞ്ചു കുഞ്ഞിന്റെ മൃതശരീരം വച്ച് ഇത്തരം നെറികെട്ട കളി കളിക്കുവാൻ രേവതിന് കഴിഞ്ഞതും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യത്തിലാണ്. അവൻ പറഞ്ഞ കല്ല് വച്ച നുണ അത് പോലെ വിഴുങ്ങിയ ഒരു എം.എൽ.എ. ഇവന്റെ വായിൽ നിന്നും കേട്ട പൂജാരി എന്ന ഒരൊറ്റ വാക്കിൽ പിടിച്ചു ഇന്നലെ രാവിലെ മുതൽ ഒരു സമുദായത്തിന് എതിരെ വെർബൽ ഡയേറിയ ഒഴുക്കിയ പ്രബുദ്ധർ. ശരിക്കും നമ്മൾ ആ കുഞ്ഞ് മൃതശരീരത്തെ വച്ചാണാല്ലോ ഈ കളികൾ അത്രയും കളിച്ചത്. പൂജ എന്തെന്ന് അറിയാത്ത ഒരുവൻ വെറും പബ്ലിസിറ്റിക്ക് വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി ആ കുഞ്ഞിന്റെ മൃതശരീരത്തെ അപമാനിച്ചു’, അഞ്‍ജു പാർവതി പ്രഭീഷ്.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

വെറും ഒരു മാപ്പ് കൊണ്ട് തീരുന്നതല്ല ഈ പയ്യൻ കാണിച്ചു കൂട്ടിയ ഊളത്തരം. ഒരു പിഞ്ചു കുഞ്ഞിന്റെ മൃതശരീരം വച്ച് ഇവൻ കാണിച്ച പട്ടി ഷോ വിളിച്ചു പറയുന്നുണ്ട് ഈ നാട് ഒരു നാഥൻ ഇല്ല കളരി ആണെന്ന്. അസഫാക്ക് എന്ന നരാധമന് ഒരു കൊച്ചിനെ പട്ടാപ്പകൽ തട്ടിക്കൊണ്ട് പോയി പകൽ നേരത്ത് ഒരു മാർക്കറ്റ് പരിസരത്തു വച്ച് ക്രൂരമായി തച്ചുടയ്ക്കാൻ കഴിഞ്ഞതും അത് കൊണ്ടാണ്. ആ അരും കൊലയിൽ മലയാളി സമൂഹം ഞെട്ടി പകച്ചു നിൽക്കുമ്പോൾ, ആ പിഞ്ചു കുഞ്ഞിന്റെ മൃതശരീരം വച്ച് ഇത്തരം നെറികെട്ട കളി കളിക്കുവാൻ രേവതിന് കഴിഞ്ഞതും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യത്തിലാണ്. അവൻ പറഞ്ഞ കല്ല് വച്ച നുണ അത് പോലെ വിഴുങ്ങിയ ഒരു MLA. ഈ നാറിയ ഷോ വച്ച് വാർത്തകൾ പടച്ച മാധ്യമങ്ങളും ചാനലുകളും!!
ഇവന്റെ വായിൽ നിന്നും കേട്ട പൂജാരി എന്ന ഒരൊറ്റ വാക്കിൽ പിടിച്ചു ഇന്നലെ രാവിലെ മുതൽ ഒരു സമുദായത്തിന് എതിരെ വെർബൽ ഡയേറിയ ഒഴുക്കിയ പ്രബുദ്ധർ. ശരിക്കും നമ്മൾ ആ കുഞ്ഞ് മൃതശരീരത്തെ വച്ചാണാല്ലോ ഈ കളികൾ അത്രയും കളിച്ചത്. പൂജ എന്തെന്ന് അറിയാത്ത ഒരുവൻ വെറും പബ്ലിസിറ്റിക്ക് വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി ആ കുഞ്ഞിന്റെ മൃതശരീരത്തെ അപമാനിച്ചു. അച്ഛനും അമ്മയും ജീവിച്ചിരിക്കെ കർമ്മങ്ങൾ ഒന്നും ചെയ്യാൻ പാടില്ല എന്നിരിക്കെ ഇവൻ കാട്ടിക്കൂട്ടിയ നെറികേട് കണ്ട് നിന്ന പ്രബുദ്ധർ. നമ്മൾ വീണ്ടും വീണ്ടും ആ കുഞ്ഞിനെ തച്ചുടയ്ക്കുകയാണല്ലോ ദൈവമേ. ഇതിന്റെയൊക്കെ പാപം ഏത് ഗംഗയിൽ ചെന്നിട്ട് ഒഴുക്കിക്കളയും നമ്മൾ???
NB : ഇന്നലെ ഇവൻ കാട്ടിക്കൂട്ടിയ കോപ്രായം കണ്ട് നീണ്ട കമന്റുകൾ എന്റെ പോസ്റ്റിനു കീഴെ നാട്ടിയ പ്രബുദ്ധർ പ്ലീസ് കം ഓൺ സ്റ്റേജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button