തിരുവനന്തപുരം: അന്യ സംസ്ഥാനക്കാരനായ ജുനൈദ് എന്ന യുവാവ് അന്യസംസ്ഥാനത്ത് ട്രെയിനിനുള്ളില്‍ കൊല്ലപ്പെട്ടപ്പോള്‍ പത്തു ലക്ഷം നല്‍കിയ ദയാപരന്‍ ആയ ഒരു മുഖ്യമന്ത്രി, ഡല്‍ഹി ഹൗസില്‍ ആ കുടുംബത്തെ കാണാനും സാന്ത്വനിപ്പിക്കാനും അദ്ദേഹത്തിന് സമയം ഉണ്ടായിരുന്നു. ഹരിയാനക്കാരനായ ജുനൈദ് കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയിലെ മാനവീയത ഉണര്‍ന്നതിന് കാരണം ആ കൊലപാതകത്തില്‍ മുഖ്യ പ്രതിയായി ‘ബീഫ്’ ഉണ്ടായിരുന്നു. കേരളത്തിനോ ഇടത് പക്ഷത്തിനോ മനസ്താപം തോന്നാന്‍ ആ കൊല നടന്നത് കേരളത്തില്‍ ആയിരുന്നില്ല. മലയാളികള്‍ ആരും ഉള്‍പ്പെട്ടിരുന്നും ഇല്ല. നമ്മുടെ സിസ്റ്റത്തിന്റെ പിഴവുകള്‍ ഒന്നും അതില്‍ ഉണ്ടായിരുന്നുമില്ല. എന്നിട്ടും പത്തു ലക്ഷം നല്‍കാന്‍ അദ്ദേഹത്തിലെ മഹാമനസ്‌കന് കഴിഞ്ഞു. 2017ല്‍ നടന്ന സംഭവം ചൂണ്ടിക്കാട്ടി അഞ്ജു പാര്‍വതിയുടെ കുറിപ്പ്.
Read Also: തക്കാളിയുമായി എത്തിയ ട്രക്ക് കാണാനില്ല: പരാതിയുമായി ട്രക്കുടമ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
2017
‘അന്യ സംസ്ഥാനക്കാരനായ ജുനൈദ് എന്ന യുവാവ് അന്യസംസ്ഥാനത്ത് ട്രെയിനിനുള്ളില്‍ കൊല്ലപ്പെട്ടപ്പോള്‍ പത്തു ലക്ഷം നല്‍കിയ ദയാപരന്‍ ആയ ഒരു മുഖ്യന്‍! ഡല്‍ഹി ഹൗസില്‍ ആ കുടുംബത്തെ കാണാനും സാന്ത്വനിപ്പിക്കാനും അദ്ദേഹത്തിന് സമയം ഉണ്ടായിരുന്നു.. ഹരിയാനക്കാരനായ ജുനൈദ് കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിലെ മാനവീയത ഉണര്‍ന്നു കാരണം ആ കൊലപാതകത്തില്‍ മുഖ്യ പ്രതിയായി ‘ബീഫ്’ ഉണ്ടായിരുന്നു. കേരളത്തിനോ ഇടത് പക്ഷത്തിനോ മനസ്താപം തോന്നാന്‍ ആ കൊല നടന്നത് കേരളത്തില്‍ ആയിരുന്നില്ല. മലയാളികള്‍ ആരും ഉള്‍പ്പെട്ടിരുന്നും ഇല്ല. നമ്മുടെ സിസ്റ്റത്തിന്റെ പിഴവുകള്‍ ഒന്നും അതില്‍ ഉണ്ടായിരുന്നുമില്ല. എന്നിട്ടും പത്തു ലക്ഷം നല്‍കാന്‍ അദ്ദേഹത്തിലെ മഹാമനസ്‌കന് കഴിഞ്ഞു’.
2023
‘കേരളത്തില്‍ ഉപജീവനം തേടിയെത്തിയ അന്യസംസ്ഥാന കുടുംബത്തിലെ അരുമ കുഞ്ഞിനെ മന:സാക്ഷി മരവിപ്പിക്കും വണ്ണം ക്രൂരമായി പീഡിപ്പിച്ചു കൊന്ന് തള്ളി മറ്റൊരു അന്യസംസ്ഥാന തൊഴിലാളി. കൊല്ലപ്പെട്ട കുഞ്ഞ് ഹിന്ദു തിവാരി! കൊന്നവന്‍ അസഫക്ക് ആലം! കൊല്ലപ്പെട്ടത് പകല്‍ സമയത്ത്! കൊല്ലപ്പെട്ട സ്ഥലം -ആലുവ മാര്‍ക്കറ്റ്!. CCTV യില്‍ കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ ഉണ്ടായിട്ടും മാര്‍ക്കറ്റ് പരിസരം സാമൂഹ്യവിരുദ്ധരും ലഹരിമാഫിയയും മദ്യപാനികളും അഴിഞ്ഞാടുന്ന സ്ഥലം ആണെന്ന് നമ്പര്‍ 1 കേരളത്തിലെ മികച്ച പോലീസ് വകുപ്പിന് അറിയാമായിരുന്നിട്ടും, മൃതശരീരം കണ്ടെത്താന്‍ കഴിഞ്ഞത് ഇരുപത് മണിക്കൂറിനു ശേഷം’.
‘നമ്പര്‍ 1 കേരളത്തിലെ വലിയൊരു മാര്‍ക്കറ്റ് പരിസരം വൈകിട്ട് മൂന്ന് മുതല്‍ മിനി ബാര്‍. ഇത്രമേല്‍ കുത്തഴിഞ്ഞതാണ് ആ പരിസരം എന്ന് അറിഞ്ഞിട്ടും നാളിതുവരെയ്ക്കും ഒരു പട്രോളിംഗ് പോലും അവിടെ നടത്താന്‍ കഴിയാത്ത മികച്ച പോലീസ് സിസ്റ്റം! രാത്രി പിടികൂടുമ്പോള്‍ പ്രതി അമിത മദ്യലഹരിയില്‍. നമ്പര്‍ 1 കേരളത്തില്‍ മുക്കിലും മൂലയിലും സുലഭമായി കിട്ടുന്ന മദ്യം. മികച്ച മദ്യ നയം’.
‘നമ്മുടെ പിഴച്ച സിസ്റ്റം ഒന്ന് കൊണ്ട് മാത്രം ആ പിഞ്ചുമോള്‍ തച്ചുടയ്ക്കപ്പെട്ടിട്ടും അതിനെ പ്രതി ഒരു വരി കുറിക്കുവാന്‍ സമയം ഇല്ലാത്ത മുഖ്യന്‍. ആ കുഞ്ഞിന്റെ മാതാപിതാക്കളെ ഒന്ന് സാന്ത്വനിപ്പിക്കാന്‍ കഴിയാത്ത ജനനായകന്‍! എന്തിനധികം ആ അന്ത്യകര്‍മ്മത്തിന് പോലും സര്‍ക്കാര്‍ പ്രതിനിധികളായി ആരും ഇല്ലായിരുന്നു എന്ന് അറിയുമ്പോള്‍ ലജ്ജ കൊണ്ട് തല കുനിക്കുന്നു ഞാന്‍ എന്ന മലയാളി. മുഖ്യാ, അവള്‍ നമ്മുടെ എല്ലാം കുഞ്ഞ് ആയിരുന്നു. ജുനൈദ് ഇന്ത്യയുടെ മകന്‍ ആയിരുന്നുവെങ്കില്‍ അവള്‍ ഇന്ത്യയുടെ മകള്‍ ആയിരുന്നു. കേരളത്തിന്റെ വളര്‍ത്തുമകള്‍ ആയിരുന്നു. വെറുതെ മനസ്സില്‍ ഓര്‍ക്കുന്നു ഉമ്മന്‍ ചാണ്ടി എന്ന വിശുദ്ധനെ! അദ്ദേഹം ആയിരുന്നു മുഖ്യന്‍ എങ്കില്‍ ആ കുഞ്ഞിന് നല്‍കുന്ന യാത്രാമൊഴി ഇങ്ങനെ ആവുമായിരുന്നില്ല!ഉറപ്പ്’.
Post Your Comments