കണ്ണൂര്‍: സഹകരണ സൊസൈറ്റി ജീവനക്കാരിയെ ജോലിസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ സൊസൈറ്റി ജീവനക്കാരി കുന്നരുവിലെ കടവത്തുവളപ്പില് സീന(45) ആണ് മരിച്ചത്.
ചായ ഉണ്ടാക്കുന്നതിനായി സൊസൈറ്റിയുടെ മറ്റൊരു മുറിയിലേക്ക് പോയതിനു പിന്നാലെയാണ് മരണം. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതിനാല്‍ മറ്റൊരു ജീവനക്കാരി സീനയെത്തേടി മുറിയില്‍ പോയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments