KeralaLatest NewsNews

‘പക്കാ ഉഡായിപ്പ് ഷോ, പ്രഹസനം, അതിന് കയ്യടിക്കാൻ നിഷ്ക്കളങ്കരുടെ ബാല്യം ഇനിയും ബാക്കി’: അഡ്വ. ശ്രീജിത്ത് പെരുമന

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചുവെന്ന് ആരോപിച്ച രേവതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. രേവതിനെതിരെ അഡ്വ. ശ്രീജിത്ത് പെരുമന രംഗത്ത്. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത് രേവത് ആയിരുന്നു. എം.എൽ.എ അൻവർ സാദത്തിന്റെ സാന്നിധ്യത്തിലായിരുന്നു അന്ത്യകർമങ്ങൾ നടന്നത്. രേവത് നടത്തിയത് വെറും പ്രഹസനം ആണെന്നും, ഇയാളുടെ ഉഡായിപ്പ് ഷോയ്ക്ക് കയ്യടിക്കാൻ നിഷ്ക്കളങ്കരുടെ ബാല്യം ഇനിയും ബാക്കിയാണെന്നും ശ്രീജിത്ത് പെരുമന ഫേസ്‌ബുക്കിൽ കുറിച്ചു.

‘ഈ പറയുന്ന മഹാമനസ്‌ക്കാനായ ആളെ പൂജ ചടങ്ങിലേക്ക് ക്ഷണിച്ച ആളുകൾ ആരാണ് (എന്തായാലും ഈ ഒരവസ്ഥയിൽ ആ കുഞ്ഞിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ക്ഷണിച്ചു എന്ന് കരുതാൻ സാധ്യമല്ല ), ഹിന്ദിക്കാർ ആയതുകൊണ്ട് പൂജ ചെയ്യില്ല എന്ന് ഇദ്ദേഹത്തോട് പറഞ്ഞതാര് ?, ഹിന്ദു മരണാനന്തരാ ചടങ്ങിനെ പൂജ എന്ന് വിളിച്ചത് എന്ത് അറിവിന്റെ പേരിലാണ്?’, ശ്രീജിത്ത് പെരുമന ഫേസ്‌ബുക്കിൽ കുറിച്ചു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇമ്മാതിരി പ്രഹസനങ്ങളെ ഇനിയെങ്കിലും അവഗണിക്കാൻ മലയാളി പഠിക്കേണ്ടിയിരുക്കുന്നു..
ഒരുത്തൻ സ്വയം ശാസ്ത്രജ്ഞൻ ആണെന്ന് പ്രഖ്യാപിച്ച് പണം പിരിച്ച് നാട്ടുകാരെ പറ്റിക്കുന്നു..
അതിന് പണം നൽകി മാനസിക രോഗികളെ സമൂഹം പ്രോത്സാഹിപ്പിക്കുന്നു..
ഇപ്പോഴിതാ ഒരു മരണത്തിന്റെ ഇടയിൽ പോലും വൈറലാകാൻ ഉടായിപ്പ്.., ട്രാൻസ്ലൊക്കെറ്റ് ചെയ്ത ആനയെ തിരിച്ച് കൊണ്ടുവരാൻ ആന ഫേൻസ് വെട്ടുകിളികളുടെ പേരിൽ സമൂഹത്തെ തെറ്റി ധരിപ്പിച്ച ആളാണ്‌ ഇന്നത്തേയും ഹൈലൈറ്റ്..,
ഒരു പൂജാരിയും ഹിന്ദു മരണാനന്ത ചടങ്ങിൽ വന്ന് പൂജ ചെയ്യാറില്ല.., മരണാനന്തര ചടങ്ങിൽ പങ്കെടുക്കില്ല എന്ന് ഒരു കർമ്മം ചെയ്യുന്ന ആളും പറയില്ല..
ഇവിടെ നടന്നത് പക്കാ ഉഡായിപ്പ് ഷോയാണ് അതിന് കയ്യടിക്കാൻ നിഷ്ക്കളങ്കരുടെ ബാല്യം ഇനിയും ബാക്കി..; സോഷ്യൽ മീഡിയ വെട്ടുക്കിളികൾ വേറെയും..
ഒരുത്തൻ ഒരു വൈകാരിക സ്ഥലത്ത് വന്ന് നടത്തിയ ഉഡായിപ്പ് ഷോയ്ക്ക് കയ്യടിച്ച ജനപ്രതിനിധികൾക്ക് നല്ല നമസ്കാരം..
ഈ പറയുന്ന മഹാമനസ്‌ക്കാനായ ആളെ പൂജ ചടങ്ങിലേക്ക് ക്ഷണിച്ച ആളുകൾ ആരാണ് (എന്തായാലും ഈ ഒരവസ്ഥയിൽ ആ കുഞ്ഞിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ക്ഷണിച്ചു എന്ന് കരുതാൻ സാധ്യമല്ല )❓️ ഹിന്ദിക്കാർ ആയതുകൊണ്ട് പൂജ ചെയ്യില്ല എന്ന് ഇദ്ദേഹത്തോട് പറഞ്ഞതാര് ❓️ഹിന്ദു മരണാനന്തരാ ചടങ്ങിനെ പൂജ എന്ന് വിളിച്ചത് എന്ത് അറിവിന്റെ പേരിലാണ് ❓️
സമാനതകളില്ലാത്ത ഒരു ക്രൂരതയുടെ ഇരയായി ഒരു പൊന്നുമോളെ നമുക്ക് നഷ്ടമായ അതീവ സങ്കടകരമായ സാഹചര്യമാണ്. ഒരു വാക്ക് സോഷ്യൽ മീഡിയയിൽ എഴുതാൻപോലും കൈ വിറയ്ക്കുന്ന അവസ്ഥ.
അതിന്റെ കൂടെ ഭിന്നശേഷികാരായ ഒരുപാട് കുഞ്ഞുങ്ങളെ പീഡിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന നെന്മ മരത്തിന്റെ വാർത്ത..
അതിനിടയിൽ പ്രതിയുടെ മതം നോക്കിയുള്ള വംശീയ പ്രചരണം.., വർഗീയ അഴിഞ്ഞാട്ടം..
എന്തൊരു നെറികെട്ട മനുഷ്യരാണ് നമ്മളൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button