നീലേശ്വരം: റെയില്‍വേ ട്രാക്ക് നവീകരണ ജോലിക്കിടെ മണ്ണുമാന്തി യന്ത്രം നിയന്ത്രണംവിട്ട് പാളത്തില്‍ നിന്ന് മറിഞ്ഞ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ നീലേശ്വരം പള്ളിക്കരയിലാണ് സംഭവം. ട്രാക്കിലൂടെ മണ്ണുമാന്തി യന്ത്രം നീങ്ങുമ്പോഴാണ് മറിഞ്ഞത്. അന്യ സംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍ ഒരുവശത്തു കൂടി ചാടിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
Read Also : അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് പോക്സോ ഉൾപ്പെടെ 9 വകുപ്പുകൾ
പാളത്തില്‍ മറിഞ്ഞതോടെ മറ്റൊരു മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് അപകടത്തില്‍പെട്ട വാഹനം നീക്കിയത്. ഈ സമയത്ത് കണ്ണൂര്‍ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ട്രെയിന്‍ സര്‍വിസ് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്.
സംഭവത്തെക്കുറിച്ച് റെയിൽവേ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments