Latest NewsNewsIndia

രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വർദ്ധനവ്, ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തിൽ 75 ശതമാനവും ഇന്ത്യയിൽ

രാജ്യത്ത് 4 വർഷം കൂടുമ്പോഴാണ് കടുവകളുടെ എണ്ണമെടുക്കുന്നത്

രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 2018-ൽ രാജ്യത്തെ കടുവകളുടെ എണ്ണം 2,967 ആയിരുന്നു. എന്നാൽ, ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2022-ൽ ആകെ കടുവകളുടെ എണ്ണം 3,682 ആയി ഉയർന്നു. നിലവിൽ, ലോകത്താകെയുള്ള കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്ര വനം- പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബൈ പുറത്തുവിട്ടിട്ടുണ്ട്.

അന്താരാഷ്ട്ര കടുവാ ദിനത്തോട് അനുബന്ധിച്ചാണ് കടുവകളുടെ എണ്ണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ സർക്കാർ പങ്കുവെച്ചത്. രാജ്യത്ത് 4 വർഷം കൂടുമ്പോഴാണ് കടുവകളുടെ എണ്ണമെടുക്കുന്നത്. കഴിഞ്ഞ 4 വർഷത്തിനിടെ കടുവകളുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം കടുവകൾ ഉള്ളത് മധ്യപ്രദേശിലാണ്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. കടുവകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ഇതിനോടകം പ്രോജക്ട് ടൈഗർ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

Also Read: വഴിയോരക്കച്ചവടക്കാരനെ മർദ്ദിച്ച സംഭവം: ആറ് പ്രതികൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button