Latest NewsNewsBusiness

ചിപ്പ് നിർമ്മാണം വിപുലപ്പെടുത്തും: ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ഫോക്സ്കോൺ

ഇലക്ട്രോണിക് ഘടക നിർമ്മാണങ്ങൾക്കായി സ്ഥാപിക്കുന്ന പുതിയ പ്ലാന്റ് തമിഴ്നാട്ടിൽ ആരംഭിച്ചേക്കുമെന്നാണ് സൂചന

ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ തായ്‌വാനീസ് ഇലക്ട്രോണിക് ചിപ്പ് നിർമ്മാണ കമ്പനിയായ ഫോക്സ്കോൺ. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 16,500 രൂപ നിക്ഷേപിക്കാനാണ് ഫോക്സ്കോണ്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാറിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ഗുണഭോക്താവ് കൂടിയാണ് ഫോക്സ്കോണ്‍. കൂടാതെ, ആപ്പിളിന് വേണ്ടി ഐഫോണുകൾ കരാറാടിസ്ഥാനത്തിൽ ഫോക്സ്കോണ്‍ നിർമ്മിച്ച് നൽകാറുണ്ട്.

ഇലക്ട്രോണിക് ഘടക നിർമ്മാണങ്ങൾക്കായി സ്ഥാപിക്കുന്ന പുതിയ പ്ലാന്റ് തമിഴ്നാട്ടിൽ ആരംഭിച്ചേക്കുമെന്നാണ് സൂചന. പുതിയ പ്ലാന്റിന്റെ നിർമ്മാണത്തിനായി തമിഴ്നാട്ടിൽ 1,650 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഫോക്സ്കോൺ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. അതേസമയം, ഗുജറാത്തിൽ സെമി കണ്ടക്ടർ യൂണിറ്റ് സ്ഥാപിക്കുന്നതിനായി വേദാന്തയുമായുള്ള സംയുക്ത സംരംഭത്തിൽ നിന്ന് കമ്പനി അടുത്തിടെ പിന്മാറിയിരുന്നു. 1,60,000 കോടി രൂപയുടെ സംരംഭമാണ് ഗുജറാത്തിൽ തുടങ്ങാൻ തീരുമാനിച്ചിരുന്നത്.

Also Read: കണ്ണീരോടെ വിട: ഒരിക്കൽ കൂടി അവൾ ഇന്ന് ക്ലാസ്‌റൂമിലെത്തും, സഹപാഠികളും അധ്യാപകരും യാത്രാമൊഴി നേരും, സ്‌കൂളിൽ പൊതുദർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button