രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്ന് കോഴിക്കോടിന്റെ സ്വന്തം ബേപ്പൂർ തുറമുഖം. ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി സർട്ടിഫിക്കേഷന് ലഭിച്ചതോടെയാണ് ബേപ്പൂർ തുറമുഖവും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നത്. ഇതോടെ, വിദേശ കപ്പലുകളും ഇനി തുറമുഖത്ത് അടുപ്പിക്കാനാകും. വിദേശ കാർഗോ, പാസഞ്ചർ കപ്പലുകളാണ് ബേപ്പൂരിലേക്ക് എത്തുക. വിഴിഞ്ഞം തുറമുഖത്തിന് മുന്നോടിയായി രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്ന മലബാർ മേഖലയിലെ ആദ്യ തുറമുഖം കൂടിയാണ് ബേപ്പൂർ.
5 വർഷത്തേക്കാണ് ബേപ്പൂർ തുറമുഖത്തിന് സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്. തുറമുഖത്തിന് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മുൻപ് 2 മീറ്റർ ഉണ്ടായിരുന്ന ചുറ്റുമതിൽ നവീകരണത്തോടനുബന്ധിച്ച് 2.4 മീറ്ററായാണ് ഉയർത്തിയത്. കൂടാതെ, ചുറ്റുമതിലിന് മുകളിലായി കമ്പിവേലി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തുറമുഖ കവാടത്തിൽ എക്സറേ സ്കാനിംഗ് സംവിധാനം, മെറ്റൽ ഡിറ്റക്ടർ, ഓട്ടോമാറ്റിക് റഡാർ സംവിധാനം, ആധുനിക വാർത്ത വിനിമയ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. നിലവിൽ, വലിയ കപ്പലുകളെ എത്തിക്കുന്നതിനായുള്ള ഡ്രഡ്ജിംഗ് പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.
Also Read: വെട്ടിക്കൊണ്ടിരുന്ന മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Post Your Comments