KeralaLatest NewsNews

രണ്ടര വര്‍ഷത്തിന് ശേഷം കണ്ടെയ്‌നര്‍ കപ്പല്‍ ബേപ്പൂരിലെത്തി

കോഴിക്കോട്: രണ്ടര വര്‍ഷത്തിന് ശേഷം ബേപ്പൂരില്‍ കണ്ടെയ്‌നര്‍ കപ്പലെത്തി. കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കല്‍ തീരദേശ ചരക്കു കപ്പല്‍ സര്‍വീസിന് ഇതോടെ തുടക്കമായി. കൊച്ചി വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് 42 കണ്ടെയ്‌നറുകളുമായി ‘ഹോപ്പ് 7’ ബേപ്പൂര്‍ തീരത്തടുത്തു.

Also Read: ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിയമങ്ങൾ സർക്കാർ നടപ്പാക്കും: ഡോക്ടേഴ്സ് ദിനത്തിൽ ആശംസയറിയിച്ച് പ്രധാനമന്ത്രി

ജൂലൈ 1 പുലര്‍ച്ച 3.30ന് പുറംകടലിലെത്തിയ കപ്പലിനെ മിത്രാ ടഗ് തുറമുഖത്തേക്ക് പൈലറ്റ് ചെയ്യുകയായിരുന്നു. ക്രെയിനുകള്‍ ഉപയോഗിച്ച് 11.30ഓടെ 40 കണ്ടെയ്‌നറുകള്‍ ബേപ്പൂരില്‍ ഇറക്കി. ശേഷിക്കുന്നവയുമായി ‘ഹോപ്പ് 7’ ജൂലൈ 2ന് (വെള്ളിയാഴ്ച) അഴീക്കലിലേക്ക് യാത്രയാകും.

പ്ലൈവുഡ്, ടൈല്‍സ്, സാനിറ്ററി ഉത്പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് ചരക്കുകളില്‍ പ്രധാനമായുള്ളത്. കണ്ടെയ്‌നര്‍ കപ്പല്‍ സര്‍വീസ് പുന:രാരംഭിക്കുന്നതോടെ മലബാറിലെ ചരക്കുനീക്കം സുഗമമാവുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button