KottayamNattuvarthaLatest NewsKeralaNews

അ​ടി​പി​ടി കേ​സി​ൽ ജാമ്യത്തിലിറങ്ങി മുങ്ങി: വാ​റ​ണ്ട് കേ​സി​ൽ ഒ​ളി​വി​ലായി​രു​ന്ന പ്ര​തി പി​ടി​യി​ൽ

മൂ​ല​ക്ക​യം ഭാ​ഗ​ത്ത് മു​ട്ട​ത്തു​മാ​ക്ക​ൽ വീ​ട്ടി​ൽ രാ​ജ​(45)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തു​ലാ​പ്പ​ള്ളി: വാ​റ​ണ്ട് കേ​സി​ൽ ഒ​ളി​വി​ലായി​രു​ന്ന പ്ര​തി അറസ്റ്റിൽ. മൂ​ല​ക്ക​യം ഭാ​ഗ​ത്ത് മു​ട്ട​ത്തു​മാ​ക്ക​ൽ വീ​ട്ടി​ൽ രാ​ജ​(45)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​രു​മേ​ലി പൊലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2010-ൽ ​ഇ​യാ​ളെ അ​ടി​പി​ടി കേ​സി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും പി​ന്നീ​ട് കോ​ട​തി​യി​ൽ നി​ന്നു ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ പോ​വു​ക​യു​മാ​യി​രു​ന്നു.

Read Also : കശ്മീരിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ലെന്ന് പരാതി, കാറിൽ രക്തക്കറ

കോ​ട​തി​യി​ൽ നി​ന്നു ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഇ​ത്ത​ര​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് എ​ല്ലാ സ്റ്റേ​ഷ​നു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വിലാണ് ഇ​യാ​ളെ പി​ടി​കൂ​ടിയത്.

എ​രു​മേ​ലി സ്റ്റേ​ഷ​ൻ എ​സ്ഐ ശാ​ന്തി കെ. ​ബാ​ബു, സി​പി​ഒ​മാ​രാ​യ മ​നോ​ജ് കു​മാ​ർ, ബോ​ബി സു​ധീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button