കൊച്ചി: വീട്ടുജോലിക്കാരിയായ തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 52കാരന് പിടിയില്‍. അത്താണി സെന്റ് ആന്റണീസ് ചര്‍ച്ചിന് മുന്‍വശം പടിയഞ്ചേരി വീട്ടില്‍ വര്‍ഗീസിന്റെ മകന് പിവി സാബു (52) ആണ് പിടിയിലായത്. തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയിലുളള വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് സാബു.
ഇക്കഴിഞ്ഞ 26ന് ദേശീമുക്ക് തോപ്പില്‍ ഭാഗത്തെ ഫ്ലാറ്റില്‍ മാലിന്യം ശേഖരിക്കാന്‍ ചെന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മാലിന്യം കൊണ്ട് വന്ന് വാഹനത്തില്‍ ഏല്‍പ്പിച്ച ശേഷം തിരികെ പോയി ബക്കറ്റ് കഴുകുന്ന സമയത്തായിരുന്നു സംഭവം.
തൃക്കാക്കര സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടമാരായ റഫീക്ക്, റെജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സോണി, നിധിന് കെ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കാക്കനാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments