ഹൈദരബാദ് : ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഹൈദരാബാദിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വല്ലഭ് റെഡ്ഡി അറസ്റ്റില്‍. ജൂലൈ 14-നാണ് വല്ലഭിന്റെ ഭാര്യ 27 വയസ്സുള്ള ഭാര്യ ലാഹരി മരണമടഞ്ഞത്. നല്‍ഗൊണ്ടയിലെ കോണ്‍ഗ്രസ് നേതാവായ രംഗ സായ് റെഡ്ഡിയുടെ മകനാണ് വല്ലഭ് റെഡ്ഡി.
ഹൃദയസ്തംഭനം മൂലമാണ് ലാഹരിയുടെ മരണം എന്നായിരുന്നു വല്ലഭ് റെഡ്ഡി അറിയിച്ചത്. എന്നാൽ ലാഹരിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നതായും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും ഡോക്ടർമാർ പറഞ്ഞു. വീട്ടുജോലിക്ക് ഇടയിൽ ലഹരി വീണതാണ് തലയ്ക്ക് ക്ഷതം സംഭവിക്കാൻ കാരണമെന്ന് വല്ല ഡോക്ടർമാരെ അറിയിച്ചിരുന്നു. എന്നാൽ ലാഹരിയുടെ പിതാവ് മകളുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു.
read also:ഷംസീറിന്റെ പരാമര്‍ശത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമം അപലപനീയം: സിപിഎം
ലാഹരി വീണു തലയ്ക്ക് പരിക്കേറ്റതായി തനിക്ക് ആദ്യം സന്ദേശം ലഭിച്ചു എന്നും ഭാര്യയുമൊത്ത് ആശുപത്രിയിൽ എത്തിയപ്പോൾ മകൾക്ക് ഹൃദയാഘാതം ഉണ്ടായതായി അറിയുകയാണ് ചെയ്തത്. ഇതിൽ സംശയം തോന്നിയാണ് പിതാവ് കോടി ജയപാൽ റെഡി നാരായണഗുഡ പോലീസിൽ പരാതി നൽകിയത്. തുടർന്ന് കേസ് എടുത്ത് അന്ന് തന്നെ പോസ്റ്റ്മാർട്ടം നടത്തി. ഇതിൽ ലാഹരിയുടെ അടിവയറ്റിൽ ആന്തരിക മുറിവുകൾ ഉള്ളതായി തെളിഞ്ഞതിനെ തുടർന്ന് വല്ലഭ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 13ന് രാത്രി വഴക്കിനിടെ വല്ലഭ് റെഡ്ഡി ഭാര്യയെ മര്‍ദിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തള്ളിയിട്ടതിനെ തുടര്‍ന്ന് ലാഹരിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു .തെളിവുകള്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.
Post Your Comments