Latest NewsKeralaNews

സംസ്ഥാനത്ത് ഓഗസ്റ്റ് 1 വരെ മഴ തുടരും, ഇന്ന് ജില്ലകൾക്ക് മഴ മുന്നറിയിപ്പ് ഇല്ല

ഇന്ന് മുതൽ 31 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് ഒന്ന് വരെയാണ് നേരിയ മഴ അനുഭവപ്പെടുക. ഏതാനും ദിവസങ്ങളായി നീണ്ടുനിന്ന അതിശക്തമായ മഴയ്ക്ക് ശമനം ഉണ്ടായിട്ടുണ്ട്. മഴയുടെ തോത് അൽപം കുറഞ്ഞതിനാൽ ഇന്ന് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് മുതൽ 31 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കടലാക്രമണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, അടുത്ത രണ്ടാഴ്ച ശക്തമായ മഴ അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കാലവർഷത്തിന്റെ മധ്യത്തോടെ എൽനിനോ പ്രതിഭാസം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

Also Read: ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്താനായില്ല: 2 പേർ കൂടി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button